രണ്ട് സീസൺ കൂടി ധോണിക്ക് കളിക്കാൻ ആകും എന്ന് ചാഹർ

Newsroom

ഐപിഎൽ 2024 ധോണിയുടെ അവസാന സീസൺ ആയിരിക്കില്ല എന്ന് ദീപക് ചാഹർ. രണ്ട് സീസണുകളിലേക്ക് കൂടി കളിക്കാനുള്ള് ഫിറ്റ്നസ് ധോണിക്ക് ഉണ്ടെന്ന് താൻ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു എന്ന് ചാഹർ പറഞ്ഞു.

ധോണി 23 10 27 12 11 15 160

“ടി20യിൽ 140 കി.മീ വേഗത നിങ്ങൾക്ക് ഭയങ്കര സ്പീഡ് ആണ് എന്ന് തോന്നുമ്പോൾ ആണ് വിരമിക്കുക. കഴിഞ്ഞ വർഷം, 145 കി.മീറ്ററിനെതിരെ എം.എസ്. ധോണി സിക്‌സറുകൾ അടിച്ചത് നമ്മൾ കണ്ടു, അത് നെറ്റ്‌സിലും ഞങ്ങൾ കാണുന്നുണ്ട്,” ചാഹർ പറഞ്ഞു.

“ധോണി ഈ വർഷം കളിക്കും. ഈ സീസണിന് ശേഷം അദ്ദേഹം ഭാവി തീരുമാനിക്കുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് രണ്ട് വർഷം കൂടെ കളിക്കാൻ കഴിയുമെന്ന് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നു.” ചാഹർ പറഞ്ഞു.