Picsart 24 04 06 16 00 13 648

ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യൻ ഹോക്കി ടീമിന് വലിയ തോൽവി

അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യൻ ഹോക്കി ടീമിനെ തകർത്തു. ഒന്നിനെതിരെ 5 ഗോളുകൾക്ക് ആയിരുന്നു ഓസ്ട്രേലിയൻ ടീമിന്റെ വിജയം. പെർത്തിൽ നടന്ന പോരാട്ടത്തിൽ ഓസ്‌ട്രേലിയ കളിയിലുടനീളം ആധിപത്യം പുകർത്തി. ഒരോ ക്വാർട്ടറിലും അവർ ഗോളും കണ്ടെത്തി.

ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ടിം ബ്രാൻഡ് സ്‌കോറിംഗ് തുറന്നു. ടോം വിക്കാം പിന്നാലെ ഓസ്ട്രേലിയയുടെ ലീഡും ഉയർത്തി. ജോയൽ റിൻ്റാലയും വിക്കാമും ഗോളുകൾ നേടിയതോടെ കളിയുടെ ഫലം തീരുമാനം ആയി..

ഫ്‌ലിൻ ഒഗിൽവിയിലൂടെ ഓസ്‌ട്രേലിയ അഞ്ചാം ഗോൾ നേടുന്നതിന് മുമ്പ് മിന്നൽ വേഗത്തിലുള്ള ഒരു കൗണ്ടറിലൂടെ ഗുർജന്ത് ഇന്ത്യയ്‌ക്ക് വേണ്ടി ഒരു ആശ്വാസ ഗോൾ നേടി.

Exit mobile version