ഐപിഎലില്‍ ഇന്നലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് 200ന് മേലെയുള്ള ലക്ഷ്യം സ്കോര്‍ മുംബൈ ചേസ് ചെയ്തത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാന്‍ മുന്നിൽ വെച്ച 213 റൺസ് ലക്ഷ്യം മൂന്ന് പന്ത് അവശേഷിക്കെ മുംബൈ മറികടന്നപ്പോള്‍ ഇന്നലെ പഞ്ചാബ് നൽകിയ ലക്ഷ്യം 215 റൺസായിരുന്നു. 7 പന്ത് അവശേഷിക്കെയാണ് ഈ ലക്ഷ്യം മുംബൈ നേടിയത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 200ന് മേലെയുള്ള സ്കോര്‍ ചേസ് ചെയ്യുന്ന ഐപിഎലിലെ ആദ്യ ടീമായി ഇതോടെ മുംബൈ മാറി. ഇരു മത്സരങ്ങളിലും ആറ് വിക്കറ്റ് വിജയം ആണ് മുംബൈ നേടിയത്.














