മുംബൈ ഇന്ത്യൻസിന് ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ആദ്യ വിജയം. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിട്ട മുംബൈ ഇന്ത്യൻസ് 29 റൺസിന്റെ വിജയമാണ് നേടിയത്. മുംബൈ ഉയർത്തിയ 235 എന്ന കൂറ്റൻ സ്കോർ ചെയ്സ് ചെയ്ത ഡെൽഹി ക്യാപിറ്റൽസിന് 205 റൺസ് മാത്രമേ എടുക്കാൻ ആയുള്ളൂ. മുംബൈ ഇന്ത്യൻസ് ഇതിനുമുമ്പ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ഈ വിജയം ഹാർദിക് പാണ്ഡ്യയുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കും.
ഇന്ന് ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ വാർണർ തുടക്കത്തിൽ തന്നെ പുറത്തായി എങ്കിലും പൃഥ്വി ഷായുടെ മികച്ച ഇന്നിംഗ്സ് അവർക്ക് പ്രതീക്ഷ നൽകി. പൃഥ്വി ഷാ 40 പന്തിൽ നിന്ന് 66 റൺസ് എടുത്തു മൂന്ന് സിക്സും എട്ട് ഫോറും താരം അടിച്ചു.
അതിനു ശേഷം അഭിഷേക് പോരലും സ്റ്റബ്സും ചേർന്ന് ഡൽഹിയെ മുന്നോട്ടു നയിച്ചു. അവർ 14 ഓവറിൽ 138-2 റൺസ് എടുക്കാൻ ആയി. അവസാന 6 ഓവറിൽ 97 റൺസ് ആയിരുന്നു ഡെൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.
15ആം ഓവറിൽ ബുമ്ര പൊരെലിനെ പുറത്താക്കി. 31 പന്തിൽ നിന്ന് 41 റൺസ് ആണ് അദ്ദേഹം എടുത്തത്. 3 പന്തിൽ 1 റൺ എടുത്ത് പന്ത് പുറത്തായി. ഡെൽഹിക്ക് അവസാന 4 ഓവറിൽ 82 വേണമായിരുന്നു ജയിക്കാൻ. സ്റ്റബ്സ് ആഞ്ഞടിച്ച് ശ്രമിച്ചു നോക്കിയെങ്കിലും ലക്ഷ്യൻ വിദൂരത്തിലായിരുന്നു.
സ്റ്റബ്സ് 19 പന്തിൽ നിന്ന് അർധ സെഞ്ച്വറി നേടി. 4 ഓവറിൽ 22 റൺസ് മാത്രം വിട്ടു കൊടുത്ത് 2 വിക്കറ്റ് എടുത്തത് ഡെൽഹിക്ക് തിരിച്ചടിയായി. അവസാന 2 ഓവറിൽ 55 റൺസ് ഡെൽഹിക്ക് ജയിക്കാൻ വേണമായിരുന്നു. സ്റ്റബ്സ് അടിച്ച് അത് ഒരു ഓവറിൽ 34 റൺസ് എന്നാക്കി. 25 പന്തിൽ 71 റൺസ് എടുത്ത് സ്റ്റബ്സ് പുറത്താകാതെ നിന്നു.
7 സിക്സും 3 ഫോറും സ്റ്റബ്സ് അടിച്ചു.
ഇന്ന് മുംബൈ ഇന്ത്യൻസ് ആദ്യ ബാറ്റു ചെയ്ത് 20 ഓവറിൽ 234 റൺസ് ആണ് എടുത്തത് ഇന്ന് മികച്ച തുടക്കമാണ് രോഹിത് ശർമ്മയും ഇഷൻ കിഷനും മുംബൈ ഇന്ത്യൻസിന് നൽകിയത്. അവസാനം ടിം ഡേവിഡും റൊമാരിയോ ഷെപേർഡും കൂടെ നൽകിയ ഫിനിഷ് മുംബൈയെ കൂറ്റൻ സ്കോറിൽ എത്തിച്ചു.
രോഹിത് ആക്രമിച്ചു കളിച്ചുകൊണ്ട് 27 പന്തിൽ 49 റൺസ് ആണ് എടുത്തത്. 3 സിക്സും 6 ഫോറും രോഹിത് അടിച്ചു. രോഹിതിനെ അക്സർ പട്ടേലാണ് പുറത്താക്കിയത്. നീണ്ടകാലത്തിനു ശേഷം പരിക്കു മാറി എത്തിയ സൂര്യകുമാർ വൺ ഡൗണായി ഇറങ്ങിയെങ്കിലും രണ്ടു പന്തിൽ പൂജ്യം എടുത്ത് വന്നതുപോലെ തിരിച്ച് ഡ്രസ്സിങ് റൂമിലേക്ക് പോയി.
പിന്നീട് കിഷൻ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. ഇഷൻ 23 പന്തിൽ നിന്ന് 42 റൺസ് എടുത്തു. രണ്ട് സിക്സും നാല് ഫോറും ഇഷൻ അടിച്ചു. ആറ് റൺസ് മാത്രം നേടിയ തിലക് വർമ്മ നിരാശപ്പെടുത്തി.
ഹാർദികും ടിം ഡേവിഡും ചേർന്ന് ഒരു നല്ല കൂട്ടുകെട്ട് പടുത്ത് മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചു. ടിം ഡേവിഡ് ആണ് ആക്രമിച്ചു കളിച്ചത്. ഹാർദിക് ബൗണ്ടറി കണ്ടെത്താൻ പ്രയാസപ്പെട്ടു. 33 പന്തിൽ നിന്ന് 39 റൺസ് മാത്രമാണ് ഹാർദിക് എടുത്തത്.
ടിം ഡേവിഡ് ആക്രമിച്ചു കളിച്ചതു കൊണ്ട് തന്നെ മുംബൈ 200 കടന്നു. ടിം ഡേവിഡ് 21 പന്തിൽ നിന്ന് 45 റൺസ് എടുത്തു. 4 സിക്സും 2 ഫോറും താരം അടിച്ചു. അവസാനം ഇറങ്ങിയ ടിം ഷെപേർഡ് നോർകിയയുടെ അവസാന ഓവറിൽ 32 റൺ ആണ് അടിച്ചത്. ഷെപേർഡ് 10 പന്തിൽ നിന്ന് 39 റൺസ് അടിച്ചു.