ജയിച്ചാല്‍ ക്വാളിഫയര്‍ 2, തോറ്റാൽ പുറത്ത്, എലിമിനേറ്റര്‍ മത്സരത്തിൽ ലക്നൗവും മുംബൈയും

Sports Correspondent

Lsgmi
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ നിന്ന് പുറത്താകാതിരിക്കുവാനായി ഇന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍. മത്സരത്തിൽ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ജയിക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറിൽ ഗുജറാത്തിനെ നേരിടുവാന്‍ അവസരം ലഭിയ്ക്കുമ്പോള്‍ തോൽക്കുന്നവരുടെ ഈ സീസണിന് ഇന്ന് അവസാനമാകും. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം.

ഒരു മാറ്റം ആണ് മുംബൈ തങ്ങളുടെ സ്ക്വാഡിൽ വരുത്തിയിട്ടുള്ളത്. കുമാര്‍ കാര്‍ത്തികേയ്ക്ക് പകരം ഹൃത്വിക് ഷൗക്കീന്‍ ടീമിലേക്ക് എത്തുന്നു.

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Cameron Green, Suryakumar Yadav, Tim David, Nehal Wadhera, Chris Jordan, Hrithik Shokeen, Piyush Chawla, Jason Behrendorff, Akash Madhwal

ലക്നൗ സൂപ്പര്‍ ജയന്റ്സ്: Ayush Badoni, Deepak Hooda, Prerak Mankad, Marcus Stoinis, Nicholas Pooran(w), Krunal Pandya(c), Krishnappa Gowtham, Ravi Bishnoi, Naveen-ul-Haq, Yash Thakur, Mohsin Khan