മായങ്കിനോട് പഞ്ചാബ് ചെയ്തത് ക്രൂരത, അദ്ദേഹത്തെ ഇങ്ങനെ ഒഴിവാക്കരുതായിരുന്നു എന്ന് ഗെയ്ല്

Newsroom

മായങ്ക് അഗർവാളിനെ പഞ്ചാബ് കിംഗ്‌സ് ഒഴിവാക്കിയ രീതി നിരാശാജനകമാണെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ൽ. മായങ്ക് തീർച്ചയായും ഇന്ന് ലേലത്തിൽ തിരഞ്ഞെടുക്കപ്പെടും. അവൻ തിരഞ്ഞെടുക്കപ്പെട്ടില്ല ഇല്ലെങ്കിൽ ഞാൻ വളരെ നിരാശനാകും. കാരണം അവൻ അത്രയും മികച്ച സ്ഫോടനാത്മക കളിക്കാരനാണ്,” ഗെയ്ൽ പറഞ്ഞു.

Picsart 22 12 23 01 50 20 885

ഫ്രാഞ്ചൈസിക്ക് വേണ്ടി ഒരുപാട് ത്യാഗം ചെയ്തതിന് ശേഷവുൻ പഞ്ചാബ് നിലനിർത്താത്തതിൽ അദ്ദേഹം വേദനിച്ചിട്ടുണ്ടാകാം, അങ്ങനെ ക്ലബ് പെരുമാറുന്നത് നിരാശാജനകമാണ്. ഗെയ്ല് പറഞ്ഞു. പഞ്ചാബ് സ്ഥിരമായി ടീമിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതാണ് ക്ലബ് ഇങ്ങനെ തകരാൻ കാരണം എന്നുൻ ഗെയ്ല് പറഞ്ഞു.

2018 നും 2022 നും ഇടയിൽ പഞ്ചാബിനായി 60 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറി ഉൾപ്പെടെ 1513 റൺസ് നേടാൻ മായബ്കിനായിട്ടുണ്ട്.