ഡല്‍ഹിയോട് ഏറ്റ പരാജയത്തിലും മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചാബ് കിംഗ്സ് നായകന്‍ മയാംഗ് അഗര്‍വാള്‍ ആയിരുന്നു. പഞ്ചാബ് ഒരു പത്ത് റണ്‍സ് കുറവാണ് ബാറ്റിംഗില്‍ നേടിയതെന്നും ഡല്‍ഹിയുടെ പവര്‍പ്ലേയിലെ വേഗത്തിലുള്ള സ്കോറിംഗ് മത്സരം അവര്‍ക്ക് അനുകൂലമാക്കിയെന്നാണ് മയാംഗ് പറഞ്ഞത്.
കെഎല്‍ രാഹുല്‍ ഉടന്‍ മടങ്ങിയെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മധ്യ ഓവറുകളില്‍ ടീമിന് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനായില്ലെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ മികവ് പുലര്‍ത്തുവാന്‍ ആയിയെന്നും മയാംഗ് പറഞ്ഞു.
അവസാന ഓവറില്‍ മികച്ച പ്രകടനമാണ് ഹര്‍പ്രീത് കാഴ്ചവെച്ചതെന്നും ബൗളിംഗിലും താരം പഞ്ചാബിനായി മികവ് പുലര്‍ത്തുകയാണെന്നും മയാംഗ് സൂചിപ്പിച്ചു.













