ചെന്നൈ സൂപ്പര്‍ കിംഗ്സ് തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പിന്തുണയാണ് നൽകുന്നത് – മതീഷ പതിരാന

Sports Correspondent

Updated on:

ഐപിഎലില്‍ ഇന്നലെ ചെന്നൈയുടെ മിന്നും വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ച താരങ്ങളില്‍ ഒരാള്‍ ശ്രീലങ്കയുടെ യുവ പേസര്‍ മതീഷ പതിരാനയായിരുന്നു. നാലോവറിൽ 15 റൺസ് മാത്രം വിട്ട് നൽകി മൂന്ന് വിക്കറ്റ് നേടിയ താരമായിരുന്നു മത്സരത്തിലെ താരമായി തിര‍ഞ്ഞെടുക്കപ്പെട്ടത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് നൽകുന്ന പിന്തുണ തന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുവെന്നാണ് ചെന്നൈ താരം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം പകരക്കാരനായി ടീമിലെത്തിയ തനിക്ക് രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്. ഈ സീസണിൽ താന്‍ കൂടുതൽ മത്സരങ്ങളിൽ ടീമിനായി ഇറങ്ങിയെന്നും ടീം മാനേജ്മെന്റ് തനിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും താരം കൂട്ടിചേര്‍ത്തു.

താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണെന്നും അതിനാലാണ് തന്റെ ഇത്തരത്തിലുള്ള ആഘോഷമെന്നും പതിരാന കൂട്ടിചേര്‍ത്തു. ടി20യിലെ പതിരാനയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം ആയിരുന്നു ഇന്നലെ മുംബൈയ്ക്കെതിരെയുള്ളത്.