മിച്ചൽ മാർഷ് വിവാഹിതനാകുന്നു, ഐ പി എല്ലിൽ നിന്ന് തൽക്കാലം മാറി നിൽക്കും

Newsroom

ഓൾറൗണ്ടർ മിച്ചൽ മാർഷ് വിവാഹിതനാകാൻ ആയി ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നതിനാൽ അടുത്ത കുറച്ച് ഐ പി എൽ മത്സരങ്ങളിൽ ഉണ്ടാകില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 ലെ അടുത്ത കുറച്ച് മത്സരങ്ങളിൽ നിന്ന് താരം മാറി നിൽക്കും എന്ന് ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് കോച്ച് ജെയിംസ് ഹോപ്‌സ് പറഞ്ഞു. ഡെൽഹിയുടെ ആദ്യ രണ്ട് മത്സരങ്ങളിലും മാർഷ് ഉണ്ടായിരുന്നു.
20230408 003712

നീണ്ട പരിക്കിന് ശേഷം തിരിച്ചുവരവ് നടത്തുന്ന താരം മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തു വരുന്നേ ഉള്ളൂ. ലഖ്‌നൗവിനെതിരായ ആദ്യ മത്സരത്തിൽ ഗോൾഡൻ ഡക്ക് ആയ മാർഷ് ടൈറ്റൻസിനെതിരെ നാല് റൺസ് എടുത്തും പുറത്തായി. മാർഷ് ഇല്ലാത്തതിനാൽ റോവ്മാൻ പവലിനെ ആകും വരും മത്സരങ്ങളിൽ ഡി സി ആദ്യ ഇലവനിൽ കളിപ്പിക്കുക.