തനിക്ക് കൂടുതൽ ബൗളിംഗ് അവസരം നൽകുമോ എന്നത് ക്യാപ്റ്റന്റെ തീരുമാനം – മാര്‍ക്കസ് സ്റ്റോയിനിസ്

Sports Correspondent

രാജസ്ഥാന്‍ റോയൽസിനെതിരെ പത്ത് റൺസ് വിജയം നേടിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് ബൗളിംഗിൽ മാര്‍ക്കസ് സ്റ്റോയിനിസിന്റെ സംഭാവന വളരെ വലുതായിരന്നു. രാജസ്ഥാന്റെ അപകടകാരികളായ ഓപ്പണിംഗ് കൂട്ടുകെട്ടിലെ ഇരുവരെയും പുറത്താക്കിയത് സ്റ്റോയിനിസ് ആയിരുന്നു.

ആദ്യം യശസ്വി ജൈസ്വാളിനെയും പിന്നീട് ജോസ് ബട്‍ലറെയും പുറത്താക്കിയ സ്റ്റോയിനിസ് തന്റെ നാലോവറിൽ 28 റൺസ് വിട്ട് നൽകിയാണ് 2 വിക്കറ്റ് നേടിയത്. തനിക്ക് കൂടുതൽ ബൗളിംഗ് അവസരം ലഭിയ്ക്കുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കേണ്ടത് ക്യാപ്റ്റനാണെന്നാണ് സ്റ്റോയിനിസ് പറഞ്ഞത്. ഫിറ്റ്നെസ്സ് പരിഗണിക്കുമ്പോള്‍ താന്‍ ബൗളിംഗിന് സജ്ജനാണെന്നും താരം കൂട്ടിചേര്‍ത്തു.