Akashmadhwal

സഞ്ജുവിന്റെ സംഘത്തിലേക്ക് ആകാശ് മധ്വാലും കുമാര്‍ കാര്‍ത്തികേയയും

ഐപിഎല്‍ ലേലത്തിന്റെ ആദ്യ പകുതിയിൽ സജീവമാകുവാന്‍ കഴിഞ്ഞില്ലെങ്കിലും അവസാന ഘട്ടത്തിൽ ഏതാനും മികച്ച വാങ്ങലുകളുമായി രാജസ്ഥാന്‍ റോയൽസ്. ഇന്നലെ ടീം ജോഫ്ര ആര്‍ച്ചര്‍, വനിന്‍ഡു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരെ വാങ്ങിയ ശേഷം ലേലത്തിന്റെ അവസാനത്തോടെ ആകാശ് മധ്വാലിനെയും കുമാര്‍ കാര്‍ത്തികേയയെയും സ്വന്തമാക്കി.

30 ലക്ഷം രൂപ വിലയുള്ള താരങ്ങളിൽ മധ്വാലിന് 1.20 കോടി രൂപയും കുമാര്‍ കാര്‍ത്തികേയയെ അടിസ്ഥാന വിലയ്ക്കും ആണ് ഫ്രാഞ്ചൈസി സ്വന്തമാക്കി. കഴിഞ്ഞ രണ്ട് സീസണിലും മുംബൈ നിരയിലുണ്ടായിരുന്ന താരത്തിന് 20 ലക്ഷം രൂപയാണ് ലഭിച്ചിരുന്നത്. രാജസ്ഥാന് പുറമെ പഞ്ചാബ് ആണ് താരത്തിനായി രംഗത്തെത്തിയ മറ്റൊരു ഫ്രാഞ്ചൈസി.

Exit mobile version