Mahipallomror

ലോംറോറിന് 1.70 കോടി നൽകി ഗുജറാത്ത്, ഒപ്പം അടിസ്ഥാന വിലയിൽ ഏതാനും താരങ്ങളെയും സ്വന്തമാക്കി

ഓള്‍റൗണ്ടര്‍ മഹിപാൽ ലോംറോറിനെ ടീമിലേക്ക് എത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഇന്നലെ നടന്ന ഐപിഎല്‍ ലേലത്തിന്റെ ആദ്യ ദിവസത്തിൽ 1.70 കോടി രൂപയ്ക്കാണ് ലോംറോറിനെ ഗുജറാത്ത് സ്വന്തമാക്കിയത്. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി രാജസ്ഥാനാണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ താരത്തിനെ വിട്ടുകൊടുക്കുവാന്‍ തയ്യാറാകാതെ ഗുജറാത്ത് ഒടുവില്‍ വിജയം കരസ്ഥമാക്കി.

ലോംറോറിന് പുറമെ അടിസ്ഥാന വിലയിൽ നിശാന്ത് സിന്ധു, കുമാര്‍ കുശാഗ്ര, മാനവ് സുധര്‍, അനുജ് റാവത്ത് എന്നിവരെയും സ്വന്തമാക്കുവാന്‍ ഗുജറാത്തിനായി.

Exit mobile version