ദിൽഷൻ മധുശങ്കയ്ക്ക് പകരം ദക്ഷിണാഫ്രിക്കൻ യുവതാരത്തെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

Newsroom

ഐപിഎൽ 2024 സീസണിൽ പരിക്കേറ്റ ദിൽഷൻ മധുശങ്കയ്ക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 ലോകകപ്പ് സെൻസേഷൻ ക്വേന മഫാകയെ മുംബൈ ഇന്ത്യൻസ് സൈൻ ചെയ്തു.

മുംബൈ 24 03 20 23 35 03 784

വെറും 17 വയസ്സുള്ള മഫാക്ക ഐപിഎല്ലിൽ ഡ്രാഫ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളായി മാറി. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് ആണ് താരം മുംബൈ ടീമിലേക്ക് എത്തുന്നത്.

ഈ വർഷമാദ്യം നടന്ന അണ്ടർ-19 ലോകകപ്പിൽ മഫാക്കയ്ക്ക് 21 വിക്കറ്റുകൾ നേടാൻ ആയിരുന്നു. ‘പ്ലയർ ഓഫ് ദ ടൂർണമെൻ്റ്’ പുരസ്കാരവും യുവതാരം നേടിയിരുന്നു.