ഈ ഫ്രാഞ്ചൈസിയുടെ ഭാഗമാകുവാന്‍ കഴിയുന്നത് ഭാഗ്യം, നെറ്റ്സിൽ വേണ്ടുവോളം ബാറ്റ് ചെയ്യാം – അഭിനവ് മനോഹര്‍

Sports Correspondent

ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞത് ഏറെ ഭാഗ്യമായി കാണുന്നുവെന്ന് പറഞ്ഞ് അഭിനവ് മനോഹര്‍. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിന് ശേഷം കളിയിലെ താരമായി തിരഞ്ഞെടുത്ത ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.

നെറ്റ്സിൽ വേണ്ടുവോളം ബാറ്റ് ചെയ്യുവാനുള്ള അവസരം തനിക്കും മറ്റ് ടീമംഗങ്ങള്‍ക്കും ലഭിയ്ക്കുന്നുണ്ടെന്നും അഭിനവ് കൂട്ടിചേര്‍ത്തു. താന്‍ വളരെ അധികം പരിശീലനം നടത്തുന്ന വ്യക്തിയാണെന്നും അതിനാൽ തന്നെ തനിക്ക് മികച്ച ആത്മവിശ്വാസം ഉണ്ടെന്നും മനോഹര്‍ പറഞ്ഞു.

തനിക്ക് ചെറുപ്പകാലം മുതൽ മികച്ച ടൈമിംഗ് ഉണ്ടെന്നും അത് ഐപിഎലിലും തുടരുവാന്‍ സാധിക്കുന്നു എന്നത് വലിയ നേട്ടമായി കാണുന്നുവെന്നും മനോഹര്‍ അഭിപ്രായപ്പെട്ടു.