ആര്‍സിബിയുടെ റെക്കോര്‍ഡ് ലക്നൗവിനായില്ല, രണ്ടാത്തെ ഉയര്‍ന്ന സ്കോര്‍ സ്വന്തം

Sports Correspondent

ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന ആര്‍സിബിയുടെ റെക്കോര്‍ഡ് മറികടക്കാനാകാതെ ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ 257/5 എന്ന സ്കോര്‍ ലക്നൗ നേടിയപ്പോള്‍ ആര്‍സിബി നേടിയ 263 റൺസെന്ന റെക്കോര്‍ഡ് മറികടക്കാന്‍ ടീമിനായില്ല. എന്നാൽ ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ നേടുവാന്‍ ലക്നൗവിന് സാധിച്ചു.

2013ൽ പൂനെ വാരിയേഴ്സിനെതിരെ ക്രിസ് ഗെയിൽ നേടിയ 66 പന്തിൽ നിന്നുള്ള 175 റൺസാണ് ആര്‍സിബിയെ 263/5 എന്ന സ്കോര്‍ നേടുവാന്‍ സഹായിച്ചത്. ലക്നൗവിനായി ഇന്ന് കൈൽ മയേഴ്സ്, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളസ് പൂരന്‍, ആയുഷ് ബദോനി എന്നിവര്‍ മികവ് പുലര്‍ത്തി.