മയാംഗ് യാദവിന് പകരം അര്‍പിത് ഗുലേരിയ, കെകെആര്‍ നിരയിൽ ആര്യ ദേശായി

Sports Correspondent

ഐപിഎലില്‍ പകരക്കാരെ പ്രഖ്യാപിച്ച് ഫ്രാഞ്ചൈസികളായ ലക്നൗവും കൊൽക്കത്തയും. മയാംഗ് യാദവിന് പകരം അര്‍പിത് ഗുലേരിയയെ ലക്നൗ പ്രഖ്യാപിച്ചപ്പോള്‍ ഷാക്കിബ് അൽ ഹസന് പകരം ആര്യ ദേശായിയെ കൊൽക്കത്ത ടീമിലെത്തിച്ചു. 20 ലക്ഷത്തിന്റെ അടിസ്ഥാന വില നൽകിയാണ് ആര്യയെ ടീമിലേക്ക് കൊൽക്കത്ത എത്തിച്ചിരിക്കുന്നത്.

വ്യക്തിപരമായ കാരണങ്ങളാലാണ് ഷാക്കിബ് ഇത്തവണ ഐപിഎലിന് എത്തുന്നില്ലെന്ന് കൊൽക്കത്തയെ അറിയിച്ചത്.