ലിയാം ലിവിംഗ്സ്റ്റണിന് പകരക്കാരനെ കൊണ്ടുവന്ന് രാജസ്ഥാന്‍ റോയല്‍സ്

Sports Correspondent

ബയോ ബബിളില്‍ നിന്ന് പുറത്ത് കടന്ന ലിയാം ലിവിംഗ്സ്റ്റണിന് പകരക്കാരനെ കണ്ടെത്തി രാജസ്ഥാന്‍ റോയല്‍സ്. ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍ ജെറാള്‍ഡ് കോയറ്റ്സിയേയാണ് പകരക്കാരനായി കണ്ടെത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയെ രണ്ട് അണ്ടര്‍ 19 ലോകകപ്പില്‍ പ്രതിനിധീകരിച്ചിട്ടുള്ളയാളാണ് ജെറാള്‍ഡ്. ബെന്‍ സ്റ്റോക്സിന്റെയും ജോഫ്രയുടെയും പരിക്ക് വന്നതോടെയും ആന്‍ഡ്രൂ ടൈയും ലിയാം ലിവിംഗ്സ്റ്റോണ്‍ എന്നിവര്‍ മടങ്ങിപ്പോയതോടെയും വെറും നാല് വിദേശ താരങ്ങള്‍ മാത്രമായിരുന്നു രാജസ്ഥാന്‍ നിരയിലുണ്ടായത്.

പകരം രണ്ട് താരങ്ങളെ ടീം ഇപ്പോള്‍ സംഘത്തിലേക്ക് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റാസ്സി വാന്‍ഡെര്‍ ഡൂസ്സനെ ടീമിലേക്ക് എത്തിച്ചിരുന്നു.