ജോഫ്രയ്ക്കൊപ്പം പന്തെറിയുവാന്‍ ക്വേന, രാജസ്ഥാന് കരുത്തേകി ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍

Sports Correspondent

രാജസ്ഥാന്‍ റോയൽസിന്റെ ബൗളിംഗിന് കരുത്തേകി ദക്ഷിണാഫ്രിക്കയുടെ യുവ പേസര്‍ ക്വേന മപാക്ക. മുമ്പ് മുംബൈ സ്ക്വാഡിൽ അംഗമായിരുന്ന താരത്തിന്റെ അടിസ്ഥാന വില 75 ലക്ഷം ആയിരുന്നു. താരത്തിനായി രാജസ്ഥാന്‍ 1.50 കോടി രൂപയാണ് നൽകിയത്.

ആര്‍സിബിയുടെ വെല്ലുവിളി മറികടന്നാണ് താരത്തിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഇത് കൂടാതെ ലേലത്തിന്റെ അവസാന ഘട്ടത്തിൽ അശോക് ശര്‍മ്മ (30 ലക്ഷം), കുനാൽ സിംഗ് റാഥോര്‍ (30 ലക്ഷം), യുധീര്‍ സിംഗ് ചരക് (35 ലക്ഷം) ,ശുഭം ഡേ (80 ലക്ഷം) എന്നീ താരങ്ങളെയും രാജസ്ഥാന്‍ നേടി.

Subhamdey

ശുഭം ഡേയെ സ്വന്തമാക്കുവാന്‍ രാജസ്ഥാനോടൊപ്പം ആര്‍സിബിയും ശ്രമിച്ചുവെങ്കിലും ഒടുവിൽ 80 ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ താരത്തെ ടീമിലെത്തിച്ചു.