“കളിയെ ബഹുമാനിക്കണം, എതിരാളികളെയും” – കുംബ്ലെ

Newsroom

ഇന്നലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ നടന്ന മത്സര ശേഷം ഉണ്ടായ സംഭവങ്ങളെ അപലപിച്ച് മുൻ ഇന്ത്യൻ താരം കുംബ്ലെ. ഇന്നലെ മത്സര ശേഷം വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.

കുംബ്ലെ 23 05 02 20 31 56 208

“ഒരുപാട് വികാരങ്ങളിലൂടെ ആണ് ഒരോ മത്സരങ്ങളും കടന്നുപോകുന്നത്, പക്ഷേ ആ വികാരങ്ങൾ എല്ലാം പ്രദർശിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കരുത്. നിങ്ങൾക്ക് പരസ്പരം കാര്യങ്ങൾ പറയാം, എന്നാൽ ഇത് അംഗീകരിക്കാൻ പറ്റാത്ത ഒന്നാണ്. എന്തായാലും എതിരാളികളെ നിങ്ങൾ ബഹുമാനിക്കണം. നിങ്ങൾ കളിയെയും ബഹുമാനിക്കണം,” കുംബ്ലെ പറഞ്ഞു

“നിങ്ങൾക്ക് ഫീൽഡിൽ വിയോജിപ്പുണ്ടാകാം, നിങ്ങൾക്ക് ആ എതിർപ്പുമായി പോകാം, മൈതാനത്ത് വാക്കുതർക്കങ്ങളും ഉണ്ടാകാം, പക്ഷേ കളി അവസാനിച്ചുകഴിഞ്ഞാൽ, നിങ്ങൾ കൈ കുലുക്കി അതൊക്കെ അവസാനിപ്പിക്കണം. ക്രിക്കറ്റ് ഫീൽഡിൽ നിങ്ങൾ ആഗ്രഹിക്കാത്ത കാര്യമാണത്. വിരാട്, ഗൗതം, ഒപ്പം ഉൾപ്പെട്ടവർ ആരൊക്കെയായാലും, ഈ സംഭവം കാണാൻ ഏറ്റവും നല്ല കാര്യമായിരുന്നില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.