ഐപിഎല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റൽസ് നല്‍കിയ 165 റൺസ് ലക്ഷ്യത്തെ അവസാന മറികടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. നാലാം വിക്കറ്റിൽ മാക്സ്വെൽ – ഭരത് കൂട്ടുകെട്ട് നേടിയ 111 റൺസാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്.
അവസാന ഓവറിൽ 15 റൺസും പിന്നീട് അവസാന പന്തിൽ ആറ് റൺസെന്ന നിലയിലേക്കും എത്തിയ ശേഷം അവേശ് ഖാനെ സിക്സര്‍ പറത്തിയാണ് ഭരത് ടീമിന്റെ വിജയം ഉറപ്പാക്കിയത്. കെഎസ് ഭരത് പുറത്താകാതെ 52 പന്തിൽ 78 റൺസ് നേടിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെൽ 33 പന്തിൽ നിന്ന് 51 റൺസ് നേടി. അവസാന പന്തിലെ സിക്സ് ഉള്‍പ്പെടെ ഭരത് 4 സിക്സാണ് മത്സരത്തിൽ നേടിയത്.
55/3 എന്ന നിലയിലേക്ക് വീണ ശേഷം മാക്സ്വെല്ലിന്റെ രണ്ട് ക്യാച്ചുകളാണ് അക്സര്‍ പട്ടേലിന്റെ ഓവറിൽ ഡല്‍ഹി ഫീൽഡര്‍മാര്‍ കൈവിട്ടത്. ഇതിന് ശേഷം മാക്സ്വെൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ ശ്രീകര്‍ ഭരത് തന്റെ കന്നി ഐപിഎൽ അര്‍ദ്ധ ശതകം നേടി.
18 പന്തിൽ 31 റൺസായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നത്. അവേശ് ഖാന്‍ എറിഞ്ഞ ഓവറിൽ 12 റൺസ് പിറന്നുവെങ്കിലും ആന്‍റിക് നോക്കിയ എറിഞ്ഞ 19ാം ഓവറിൽ വെറും 4 റൺസ് മാത്രം പിറന്നപ്പോള്‍ അവസാന ഓവറിൽ 15 റൺസായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നത്.
അവസാന ഓവറിൽ ആദ്യ രണ്ട് പന്തിൽ നിന്ന് ആറ് റൺസ് നേടി മാക്സ്വെൽ തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ അടുത്ത പന്തിൽ സിംഗിള്‍ മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെ ലക്ഷ്യം 3 പന്തിൽ 8 റൺസായി മാറി. അവസാന ഓവറിൽ ആദ്യ രണ്ട് പന്തിൽ നിന്ന് ആറ് റൺസ് നേടി മാക്സ്വെൽ തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ അടുത്ത പന്തിൽ സിംഗിള്‍ മാത്രമാണ് താരത്തിന് നേടാനായത്.
ഇതോടെ ലക്ഷ്യം 3 പന്തിൽ 8 റൺസായി മാറി. അടുത്ത രണ്ട് പന്തിൽ മികച്ച രണ്ട് ബോളുകള്‍ എറിഞ്ഞ് അവേശ് 1 പന്തിൽ 6 റൺസെന്ന നിലയിലേക്ക് മത്സരം മാറ്റിയെങ്കിലും അടുത്ത പന്ത് വൈഡും അവസാന പന്തിൽ സിക്സും നേടി ശ്രീകര്‍ ഭരത് ആര്‍സിബിയുടെ വിജയം ഉറപ്പാക്കി.