ക്രുണാൽ പാണ്ഡ്യയെ 8.25 കോടിക്ക് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. 2 കോടിക്ക് തുടങ്ങിയ ബിഡ് ആണ് 8.25 കോടിയിൽ എത്തിയത്. പഞ്ചാബ് കിംഗ്സ് ആണ് മുൻ മുംബൈ ഇന്ത്യൻ ആൾ റൗണ്ടർക്കായി തുടക്കം മുതൽ പൊരുതിയത്. ഹൈദരബാദ് സൺ റൈസേഴ്സും പിറകെ ചേർന്നു. അവസാനം ലക്നൗ സൂപ്പർ ജയന്റ്സും ബിഡിൽ എത്തി. ഹാർദിക് പാണ്ഡ്യയുടെ ടീമായ ഗുജറാത്തും അവസാനം ബുഡിൽ എത്തി. പിന്നീട് ഇത് പുതിയ രണ്ട് ടീമുകളും തമ്മിലുള്ള പോരാട്ടമായി മാറി. മുപ്പതുകാരനായ താരം അവസാന അഞ്ചു സീസണിലും മുംബൈ ഇന്ത്യൻസിന് ഒപ്പം ആയിരുന്നു. ഇന്ത്യക്കായി 19 അന്താരാഷ്ട്ര ടി20 കളിച്ചിട്ടുള്ള താരമാണ് ക്രുണാൽ പാണ്ഡ്യ.