വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ശൈലി ഐപിഎല്ലില്ലിന് യോജിച്ചതല്ല എന്ന് ടോം മൂഡി. ഐപിഎൽ 2023-ലെ തന്റെ ആറാമത്തെ ഫിഫ്റ്റി ഇന്നലെ ഡെൽഹിക്ക് എതിരെ കോഹ്ലി നേടിയിരുന്നു. പക്ഷെ 46 പന്തിൽ 55 റൺസ് നേടിയ ആ ഇന്നിംഗ് ആർ സി ബിയെ കൂറ്റൻ സ്കോറിൽ നിന്ന് തടഞ്ഞു. ഡെൽഹി 181 എന്ന സ്കോർ അനായാസം ചെയ്സ് ചെയ്യുന്നതും പിന്നീട് കാണാൻ ആയി.
കോഹ്‌ലിക്ക് ഇന്നിംഗ്സിന് അൽപ്പം വേഗത കൂട്ടാമായിരുന്നെന്ന് മൂഡി അഭിപ്രായപ്പെട്ടു. തന്റെ കാഴ്ചപ്പാടിൽ, ഇംപാക്റ്റ് പ്ലെയർ റൂളിന്റെ വരവോടെ, കോഹ്‌ലിയുടെ പോല്യ്ല്ല ബാറ്റിംഗ് ശൈലി ആവശ്യമില്ലെന്ന് മുൻ SRH കോച്ച് പറഞ്ഞു, പുതിയ നിയമം ടീമുകൾക്ക് വലിയ സ്‌കോറുകൾ നേടുന്നതിന് ആവശ്യമായ ഡെപ്ത് നൽകുന്നുണ്ട് എന്നും മൂഡി പറഞ്ഞു.
“കോഹ്ലി ബാറ്റു ചെയ്യുന്ന രീതി ചർച്ച ചെയ്യേണ്ടതാണ്. അദ്ദേഹത്തിന്റെ കരിയറിലെ സ്‌ട്രൈക്ക് റേറ്റ് ഏകദേശം 130 ആണ്. ക്രിക്കറ്റ് ആ ശൈലിയിൽ നിന്ന് ശരിക്കും മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഇത്രയധികം 200+ സ്കോറുകൾ ഇപ്പോൾ കാണുന്നത്” മൂഡി കൂട്ടിച്ചേർത്തു