Picsart 24 03 30 00 13 19 919

ആദ്യ ഇന്നിങ്സിൽ പിച്ച് വിചിത്രമായിരുന്നു, അതാണ് കോഹ്ലി പോലും റൺ കണ്ടെത്താൻ പ്രയാസപ്പെട്ടത് എന്ന് ഫാഫ്

ഇന്ന് ബെംഗളൂരിവിലെ പിച്ച് ആദ്യ ഇന്നിങ്സിൽ വിചിത്രമായാണ് പെരുമാറിയത് എന്ന് ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ്. കോഹ്ലി പോലും പന്ത് അടിക്കാൻ പ്രയാസപ്പെട്ടത് അതുകൊണ്ടാണ് എന്ന് ഫാഫ് പറഞ്ഞു. കോഹ്ലി 83 റൺസ് എടുത്തിരുന്നു എങ്കിലും അതിന് 59 പന്ത് അദ്ദേഹം എടുത്തിരുന്നു. ആർ സി ബി ആകെ 182 റൺസ് എടുത്തപ്പോൾ കെ കെ ആർ അത് 17 ഓവർ ആകും മുമ്പ് തന്നെ ചെയ്സ് ചെയ്തു.

“പിച്ച് വിചിത്രമായ ഒന്നായിരുന്നു, ആദ്യ ഇന്നിംഗ്സിൽ വിക്കറ്റ് രണ്ട് പേസ് ആണെന്ന് ഞങ്ങൾ കരുതി, കട്ടർ എറിയുമ്പോൾ, കളിക്കാർ ശരിക്കും ബുദ്ധിമുട്ടുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. അതുകൊണ്ട് തന്നെ ഇതൊരു മാന്യമായ സ്‌കോറാണെന്ന് ഞങ്ങൾ കരുതി.” ഫാഫ് പറഞ്ഞു.

“ആദ്യ ഇന്നിംഗ്‌സിൽ ഞങ്ങൾ ബാറ്റ് ചെയ്ത രീതി നോക്കുമ്പോൾ, വിരാട് പോലും പന്ത് അടിക്കാൻ പാടുപെടുകയായിരുന്നു. പേസിന്റെ അഭാവം പിച്ചിൽ ഉണ്ടായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ അതുണ്ടായില്ല.” ആർ സി ബി ക്യാപ്റ്റൻ പറഞ്ഞു.

“നരൈനും സാൽട്ടും ബാറ്റ് ചെയ്ത രീതി, അവർ ഞങ്ങളുടെ ബൗളർമാരെ സമ്മർദ്ദത്തിലാക്കി. അവർ മികച്ച ക്രിക്കറ്റ് ഷോട്ടുകൾ അടിച്ചു, കളി അവർ ഞങ്ങളിൽ നിന്ന് അകറ്റി,” ഫാഫ് ഡു പ്ലെസിസ് മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ പറഞ്ഞു.

Exit mobile version