Picsart 22 12 18 20 46 16 446

ഇന്ത്യക്ക് ഒരു സ്ട്രൈക്കറെ സൃഷ്ടിക്കുക എന്നത് ക്ലബുകളുടെ ഉത്തരവാദിത്വം ആണെന്ന് ഇവാൻ വുകമാനോവിച്

ഇന്ത്യൻ ദേശീയ ടീമിന് ഒരു പുതിയ സ്ട്രൈക്കറെ സൃഷ്ടിക്കാൻ തനിക്ക് ആകില്ല എന്നും അത് ക്ലബുകളാണ് സൃഷ്ടിക്കേണ്ടത് എന്നും കഴിഞ്ഞ ദിവസം ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച് പറഞ്ഞിരുന്നു. ആ വാദത്തോട് പൂർണ്ണമായും യോചിക്കുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. ദേശീയ ടീമിന്റെ പരിശീലകൻ അല്ല ഒരു യുവ സ്ട്രൈക്കറെ സൃഷ്ടിക്കേണ്ടത്. അത് ക്ലബുകളും ഫെഡറേഷനും ആണെന്ന് ഇവാൻ പറഞ്ഞു.

ഏറ്റവും മികച്ച താരങ്ങളെ തിരഞ്ഞെടുക്കുകയും അവരെ നയിക്കുകയും ആണ് ദേശീയ ടീം പരിശീലകൻ ചെയ്യുക. കളിക്കാരെ സൃഷ്ടിക്കുന്നത് തീർത്തും ക്ലബുകളുടെ ഉത്തരവാദിത്വം ആണ്. ഇവാൻ പറഞ്ഞു. ഇന്ത്യൻ പ്ലയർ മാർക്കറ്റിന്റെ വലുപ്പം കുറവാണ്. ആർക്കും യുവതാരങ്ങളെ സൃഷ്ടിക്കാൻ താലപ്ര്യമില്ല. അതാണ് ക്ലബുകൾ സ്ട്രൈക്കർമാരായും സെന്റർ ബാക്കായും വിദേശികളെ കൊണ്ടുവരുന്നത്. അദ്ദേഹം പറഞ്ഞു.

വിദേശ താര‌ങ്ങളുടെ എണ്ണം കുറക്കുന്ന നിയന്ത്രണങ്ങൾ വരുത്താം. അണ്ടർ 21 താരങ്ങളെ ടീമിൽ ഉൾപ്പെടുത്തണം എന്ന് നിബന്ധന വെക്കാം. ഇങ്ങനെ ശക്തമായ മാറ്റങ്ങൾ കൊണ്ടുവന്നാലെ ഇന്ത്യക്ക് പുതിയ താരങ്ങൾ ഉണ്ടാകൂ എന്നും ഇവാൻ പറഞ്ഞു.

Exit mobile version