ഈ IPL-ൽ സിക്സിൽ കോഹ്ലി തന്നെ കിംഗ്!! പൂരനെയും കടത്തി

Newsroom

വിരാട് കോഹ്ലി ഈ സീസൺ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്ന താരമായി മാറി. ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ഇന്നിങ്സിലൂടെ ആണ് കോഹ്ലി ഒന്നാമത് എത്തിയത്. നാല് സിക്സുകൾ കോഹ്ലി ഇന്ന് അടിച്ചു. ഇന്നത്തെ സിക്സുകളോട് കോഹ്ലിക്ക് ആകെ 37 സിക്സുകൾ ആയി.

കോഹ്ലി 24 05 18 21 13 12 469

36 സിക്സ് അടിച്ച നിക്ലസ് പൂരനെയും 35 സിക്സുകൾ അടിച്ചു അഭിഷേക് ശർമ്മയെയും കോഹ്ലി ഇന്ന് മറികടന്നു. ഇന്ന് കോഹ്ലി 29 പന്തിൽ നിന്ന് 47 റൺസ് ആണ് ആകെ എടുത്തത്. അർധ സെഞ്ച്വറിക്ക് അരികിൽ നിൽക്കെ ഒരു കൂറ്റൻ അടിക്കാൻ ശ്രമിക്കവെ സിക്സ് ലൈനിൽ നിന്ന് ഒരു ക്യാച്ച് പിടിക്കപ്പെട്ടാണ് കോഹ്ലി പുറത്തായത്.

സീസൺ തുടക്കത്തിൽ സ്ട്രൈക്ക് റേറ്റ് ഇല്ല എന്ന് വിമർശിച്ചവർക്കുള്ള കോഹ്ലിയുടെ മറുപടിയാണ് ഈ സിക്സിന്റെ കണക്ക്.