വിരാട് കോഹ്ലിയെ പോലുള്ള കളിക്കാരെ നിങ്ങൾ വിമർശിച്ച് വേദനിപ്പിക്കാൻ നോക്കിയാൽ അവറ്റ് കൂടുതൽ മെച്ചപ്പെടുകയേ ചെയ്യൂ എന്നും അതു കൊണ്ട് അവരെ കളിയാക്കുന്നതിൽ കാര്യമില്ല എന്നും ഓസ്ട്രേലിയൻ ഇതിഹാസം ഹെയ്ഡൻ. ഐപിഎൽ 2024 സീസണിൽ കോഹ്ലിയുടെ സ്‌ട്രൈക്ക് റേറ്റിനെച്ചൊല്ലി നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. അതിന് കോഹ്ലി ബാറ്റു കൊഅൻട് മറുപടി പറയുകയും ചെയ്തിരുന്നു.
“വിരാട് കോഹ്‌ലി സ്ട്രൈക്ക് റേറ്റിനെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങളെ അതിജീവിച്ചു. അവൻ വളരെ ഓർത്തഡോക്സ് ആയ ക്രിക്കറ്റ് കളിക്കാരനാണ്. അവൻ വളരെ സാങ്കേതികമായ ഒരു ക്രിക്കറ്റ് കളിക്കാരനാണ്, അതാൺ അദ്ദേഹത്തെ എല്ലാ ഫോർമാറ്റിലും മികച്ചവനാക്കി മാറ്റുന്നത്.” ഹെയ്ഡൻ പറഞ്ഞു.
“ടെസ്റ്റ് മാച്ച് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും ആഴത്തിൽ ഗെയിം കൊണ്ടു പോകാനും അവിടെ നിന്ന് ടീമിനെ രക്ഷിക്കാനും കോഹ്ലിക്ക് കഴിയും.” ഹെയ്ഡൻ പറഞ്ഞു.
“അവനെ വലിച്ചു താഴെ ഇടാൻ ആഗ്രഹിച്ച് വിമർശിക്കുന്നവർ അവന്റെ തീയ്ക്ക് ഇന്ധനം പകരുകയാണ് ചെയ്യുന്നത്. അവൻ കൂടുതൽ മെച്ചപ്പെടും അത്തരം വിമർശനങ്ങൾ കേട്ടാൽ. സ്റ്റീവ് വോ ഒരിക്കലും അവനോട് ഒരു വാക്കുപോലും ഞാൻ പറഞ്ഞിട്ടില്ല. കെവിൻ പീറ്റേഴ്‌സൺ, അവൻ സമ്മർദ്ദത്തെ ഇഷ്ടപ്പെട്ടിരുന്നു. ബ്രയാൻ ലാറ, അവനോട് സംസാരിക്കരുത്. ഇതുപോലുള്ള താരങ്ങളെ നിങ്ങൾ കുത്തി വേദനിപ്പിക്കാൻ നോക്കിയാൽ അവർ കൂടുതൽ ശക്തി പ്രാപിക്കുകയേ ചെയ്യൂ” ഹെയ്ഡൻ പറഞ്ഞു.