വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ബാറ്റിംഗിന് മുൻഗണന നൽകാൻ ആകും വിരാട് കോഹ്ലി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറുമായിട്ടുണ്ടാകാമെന്ന് ക്രിസ് ശ്രീകാന്ത്. രജത് പട്ടീദാറിനെ പുതിയ ക്യാപ്റ്റനായി നിയമിക്കാനുള്ള ആർസിബിയുടെ തീരുമാനത്തെ ശ്രീകാന്ത് പ്രശംസിച്ചു.

“വിരാട് ക്യാപ്റ്റൻസി വേണ്ടെന്ന് പറഞ്ഞതാണ് എന്ന് ഞാൻ കരുതുന്നു. ‘എനിക്ക് ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കണം’ എന്ന് അദ്ദേഹം പറഞ്ഞു കാണും. ഇതെല്ലാം വിരാട് കോഹ്‌ലിയുമായി കൂടിയാലോചിച്ചിട്ടായിരിക്കണം സംഭവിച്ചതെന്ന് ഞാൻ കരുതുന്നു,” ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
2007-ൽ എം.എസ്. ധോണിയെ നിയമിച്ചതുപോലെ, വലിയ പ്രതീക്ഷകളില്ലാത്തത് പട്ടീദാറിന് ഗുണം ചെയ്യും എന്ന് ശ്രീകാന്ത് പറഞ്ഞു. പട്ടീദാറിന് കോഹ്‌ലി ഒരു വഴികാട്ടിയായി ഒപ്പം ഉണ്ടാകും എന്നും ശ്രീകാന്ത് പറഞ്ഞു.