ഹോം ഗ്രൗണ്ട് മുൻതൂക്കം ഇല്ല എന്നത് നല്ലതാണ് എന്നു കോഹ്ലി

Newsroom

ഇത്തവണത്തെ ഐ പി എല്ലിലും ഹോം ഗ്രൗണ്ട് ആനുകൂല്യം ഇല്ല എന്നതു നല്ലതാണ് എന്നു ബെംഗളൂരുവിന്റെ ക്യാപ്റ്റൻ കോഹ്ലി. ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിൽ ചെന്ന് കളിക്കണം എന്നാണ് തന്റെ ആഗ്രഹം. പക്ഷെ ഈ സാഹചര്യത്തിൽ നടക്കില്ല. യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയത്തിൽ സന്തോഷമുണ്ട്.കോഹ്ലി പറയുന്നു, ഇന്ത്യയിൽ എത്തിയത് മാത്രമല്ല ഒപ്പം ഒരിക്കൽ കൂടെ ഹോം ഗ്രൗണ്ട് ആർക്കും ഇല്ല എന്നതും നല്ലതാണ് എന്നു കോഹ്ലി പറഞ്ഞു.

ഇത്തവണ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കഴിഞ്ഞതവണത്തേക്കാൾ മികച്ച സ്ക്വാഡാണ് ഉള്ളത്. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണയേക്കാൾ നല്ല സീസണായിരിക്കും എന്നും കോഹ്ലി പറഞ്ഞു. ഇന്ന് ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നേരിടാൻ ഇരിക്കുകയാണ് ആർ സി ബി.