ഫീൽഡ് ചെയ്യേണ്ട, ഇമ്പാക്ട് പ്ലയർ റൂൾ നിങ്ങൾക്ക് വേണ്ടി ഉള്ളതാണ്, ഗെയ്ലിനോട് തിരികെവരാൻ ആവശ്യപ്പെട്ട് വിരാട് കോഹ്ലി

Newsroom

അടുത്ത വർഷം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐപിഎൽ) ഇംപാക്റ്റ് പ്ലെയറായി മടങ്ങാൻ ക്രിസ് ഗെയ്‌ലിനോട് തമാശയായി ആവശ്യപ്പെട്ട് വിരാട് കോഹ്ലി. മെയ് 18 ശനിയാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ആർസിബി സിഎസ്‌കെയെ നേരിടുമ്പോൾ ഗെയ്‌ലും സ്റ്റാൻഡിൽ ഉണ്ടായിരുന്നു.

കോഹ്ലി 24 05 20 19 40 26 209

ആർസിബി പ്ലേ ഓഫിൽ എത്തിയതിന് ശേഷം, അവരുടെ ക്രിക്കറ്റ് താരങ്ങളെ അഭിനന്ദിക്കാൻ ഗെയ്ൽ അവരുടെ ഡ്രസ്സിംഗ് റൂമിലെത്തി. അപ്പോഴാണ് കോഹ്ലി ഗെയ്ലിനോട് തിരികെ വരാൻ ആവശ്യപ്പെട്ടത്. ഒരു ഇംപാക്ട് പ്ലെയറായി ഐപിഎല്ലിൽ കളിക്കാൻ കോഹ്ലി ഗെയ്‌ലിനോട് തമാശയായി പറഞ്ഞു.

“കക്കാ, അടുത്ത വർഷം തിരികെ വരൂ, ഇംപാക്ട് പ്ലേയർ ഇപ്പോൾ ഉണ്ട്. നിങ്ങൾക്ക് ഇനി ഫീൽഡ് ചെയ്യേണ്ടതില്ല. ഇത് നിങ്ങൾക്കായി രൂപകൽപ്പന ചെയ്‌ത റൂളാണ്, ”ആർസിബിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ കോഹ്‌ലി പറഞ്ഞു.