വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിൽ ഉള്ള പ്രശ്നം ഈ ഐ പി എല്ലിന് ശേഷം താൻ പരിഹരിക്കാം എന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിജയത്തിനിടെ രണ്ട് ഇതിഹാസ ബാറ്റ്സ്മാൻമാരും മുഖാമുഖം വന്നത് വലിയ വിവാദമായിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഹർഭജൻ.
“ഐപിഎല്ലിനുശേഷം വിരാട് കോഹ്ലിയും ഗൗതം ഗംഭീറും പരസ്പരം കാണുമെന്നും ആലിംഗനം ചെയ്യുമെന്നും ഞാൻ ഉറപ്പാക്കും. ഇരുവരും തമ്മിലുള്ള പോര് അവസാനിക്കും” ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു. മുമ്പ് ഐ പി എൽ മത്സര സമയത്ത് ശ്രീശാന്തിനെ തല്ലി വലിയ വിവാദ സംഭവങ്ങൾക്ക് കാരണക്കാരനായ ആളാണ് ഹർഭജൻ സിംഗ്.