“ഫാഫിന് ഒപ്പം ഉള്ള ബാറ്റിംഗ് എ ബി ഡിക്ക് ഒപ്പമെന്ന പോലെ ആസ്വദിക്കുന്നു” – കോഹ്ലി

Newsroom

കഴിഞ്ഞ രണ്ട് വർഷമായി ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസിനൊപ്പം ബാറ്റ് ചെയ്യുന്നത് താൻ ആസ്വദിക്കുക ആണെന്ന് വിരാട് കോഹ്ലി. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 172 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും സ്ഥാപിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി.

കോഹ്ലി

ആർ‌സി‌ബിയിൽ ഇതിഹാസതാരം എബി ഡിവില്ലിയേഴ്‌സിനൊപ്പമുള്ള സമയം ആസ്വദിച്ചതുപോലെ മധ്യനിരയിൽ ഫാഫ് ഡു പ്ലെസിസിന്റെ കൂട്ടുകെട്ടും താൻ ആസ്വദിക്കുന്നു ദ്ന്ന് വിരാട് കോഹ്‌ലി പറഞ്ഞു. “ഫാഫിനൊപ്പം ബാറ്റ് ചെയ്യുന്നത് അതിശയകരമാണ്, ഈ സീസണിൽ ഞങ്ങൾ ഒരുമിച്ച് 900 റൺസ് നേടിയിട്ടുണ്ട്. എബിയ്‌ക്കൊപ്പം ആസ്വദിച്ചതുപോലെ അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുന്നതും ഞാൻ ആസ്വദിക്കുന്നു,” കോഹ്‌ലി പറഞ്ഞു.

“കളി എവിടേക്കാണ് പോകുന്നതെന്നും എന്താണ് ചെയ്യേണ്ടതെന്നും ഒരു ധാരണ ഉണ്ടായിരുന്നു. ഞങ്ങൾ പരസ്പരം പ്രചോദിപ്പിക്കുകയും ചില ബൗളർമാരെ എങ്ങനെ കളിക്കാം എന്നതിനെക്കുറിച്ച് പരസ്പരം ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നു.” ​​അദ്ദേഹം ഫാഫിനൊപ് ബാറ്റ് ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞു.