നിഷ്പ്രയാസം ആര്‍സിബി, മുംബൈ നിഷ്പ്രഭം

Sports Correspondent

Kohlifaf
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ മിന്നും വിജയം കരസ്ഥമാക്കി ആര്‍സിബി. മുംബൈ ഇന്ത്യന്‍സ് നേടിയ 171/7 എന്ന സ്കോറിനെ 16.2 ഓവറിലാണ് ആര്‍സിബി മറികടന്നത്. 2 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ വിജയം ആര്‍സിബി നേടിയപ്പോള്‍ വിരാട് കോഹ്‍ലി 49 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്നു.

ഫാഫ് ഡു പ്ലെസി 43 പന്തിൽ 73 റൺസ് നേടിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെൽ 3 പന്തിൽ 12 റൺസ് നേടി വിജയ സമയത്ത് കോഹ്‍ലിയ്ക്കൊപ്പമുണ്ടായിരുന്നു. ഒന്നാം വിക്കറ്റിൽ 148 റൺസാണ് ആര്‍സിബി ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്.