“കെ എൽ രാഹുലിനെ പോലൊരു ക്യാപ്റ്റൻ ഉള്ള ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ഭാഗ്യം” – ഗംഭീർ

Newsroom

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഉപദേഷ്ടാവ് ഗൗതം ഗംഭീർ കെ എൽ രാഹുലിനെ ടീമിന്റെ ക്യാപ്റ്റനായി ലഭിച്ചത് ഫ്രാഞ്ചൈസിയുടെ ഭാഗ്യമാണെന്ന് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) പോലുള്ള ഉയർന്ന സമ്മർദ്ദമുള്ള ലീഗിൽ ടീമിനെ നയിക്കാൻ രാഹുലിനെ പോലൊരു ക്യാപ്റ്റൻ ആണ് വേണ്ടത് എന്ന് ഗംഭീർ ഊന്നിപ്പറഞ്ഞു.

Picsart 23 03 07 23 39 28 308

“കെഎൽ രാഹുലിനെപ്പോലെ സ്ഥിരതയുള്ളതും പക്വതയുള്ളതുമായ ഒരാളെ ക്യാപ്റ്റൻ ആയി ലഭിച്ചതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്. ലഖ്‌നൗ പോലൊരു ഫ്രാഞ്ചൈസിയെ രാഹുലിനെ പോലെ ഒരാൾ നയിക്കേണ്ടത് പ്രധാനമാണ്. മുന്നോട്ട് പോകുമ്പോൾ, ഇത് ഒരു വലിയ പോസിറ്റീവ് ആയിരിക്കും.” ഗംഭീർ പറഞ്ഞു.

ഏപ്രിൽ ഒന്നിന് ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തോടെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഐപിഎൽ 2023 കാമ്പയിൻ ആരംഭിക്കും.