മുൻ ഇന്ത്യൻ ഓപ്പണറും കമൻ്റേറ്ററുമായ ആകാശ് ചോപ്ര, ഋഷഭ് പന്തിനും കെ എൽ രാഹുലിനും ലേലത്തിൽ റെക്കോർഡ് തുക ലഭിക്കും എന്ന് പറഞ്ഞു. ഇരുവരെയും അവരുടെ ഫ്രാഞ്ചൈസികളായ ഡൽഹി ക്യാപിറ്റൽസും ലഖ്നൗ സൂപ്പർ ജയൻ്റ്സും റിലീസ് ചെയ്യും എന്ന് ഉറപ്പായതിനു പിന്നാലെയാണ് ആകാശ് ചോപ്രയുടെ പ്രതികരണം.

“റിഷഭ് പന്തിന് ധാരാളം പണം ലഭിക്കാൻ പോകുന്നു. 25 കോടി രൂപയോ 30 രൂപയോ ആകും അദ്ദേഹത്തിന്റെ ലേല തുക” എന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
“രാഹുൽ ഒരു വിക്കറ്റ് കീപ്പർ-ബാറ്ററും എല്ലാ വർഷവും 500-600 റൺസ് സ്കോർ ചെയ്യുന്നതുമായ താരമാണ്. രാഹുലിനും പന്തിനെ പോലെ വലിയ തുക ലഭിക്കും” – അദ്ദേഹം പറഞ്ഞു.














