Siddharthkaul2

സിദ്ധാര്‍ത്ഥ് കൗള്‍ കൗണ്ടിയിലേക്ക്

ഇന്ത്യന്‍ പേസര്‍ സിദ്ധാര്‍ത്ഥ് കൗളുമായി കരാറിലെത്തി കൗണ്ടി ക്ലബായ നോര്‍ത്താംപ്ടൺഷയര്‍. ഇതാദ്യമായാണ് കൗള്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കുവാനായി എത്തുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 83 മത്സരങ്ങളിൽ നിന്ന് 284 റൺസാണ് കൗള്‍ നേടിയിട്ടുള്ളത്. മികച്ച രീതിയിൽ രഞ്ജിയിൽ പന്തെറിഞ്ഞതും താരത്തിന് തുണയായിട്ടുണ്ട്.

താരത്തിന്റെ വരവ് നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ടീമിനെ രണ്ടാം ഡിവിഷനിൽ നിന്നുള്ള പ്രൊമോഷനിൽ തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നോര്‍ത്താംപ്ടൺഷയര്‍ മുഖ്യ കോച്ച് ജോൺ സാഡ്‍ലര്‍. ടീമിന്റെ അടുത്ത മൂന്ന് മത്സരങ്ങള്‍ക്കായാവും കൗള്‍ ടീമിനൊപ്പം ചേരുക.

Exit mobile version