ലക്നൗവിന് കനത്ത തിരിച്ചടി, കെഎൽ രാഹുല്‍ ഐപിഎലിലെ ബാക്കി മത്സരങ്ങള്‍ കളിക്കുന്നത് സംശയത്തിലെന്ന് റിപ്പോര്‍ട്ട്

Sports Correspondent

ഐപിഎല്‍ ഫ്രാഞ്ചൈസിയായ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കനത്ത തിരിച്ചടിയാകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ടീമിന്റെ നായകന്‍ കെഎൽ രാഹുല്‍ ഇനി ഈ സീസണിലെ ഐപിഎലിലെ മത്സരങ്ങള്‍ക്കുണ്ടായേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. താരത്തിന് കഴിഞ്ഞ ദിവസം ആര്‍സിബിയ്ക്കെതിരെയുള്ള മത്സരത്തിനിടെ പേശിവലിവ് കാരണം ബാറ്റിംഗിന് പതിനൊന്നാമനായി മാത്രമാണ് ക്രീസിലെത്തിയത്.

ഇന്ന് ലക്നൗവിന്റെ ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിൽ താരത്തിന് പകരം ക്രുണാൽ പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. രാഹുലിന്റെ ഐപിഎലിലെ പങ്കാളിത്തത്തെക്കുറിച്ച് ബിസിസിഐയും എന്‍സിഎയിലെ മെഡിക്കൽ ടീമും വരും ദിവസങ്ങളി തീരുമാനിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.