കെ എൽ രാഹുലിന് പരിക്ക്, ലഖ്നൗവിന് ആശങ്ക

Newsroom

ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിന് പരിക്ക്. ഇന്ന് ആർ സി ബിക്ക് എതിരായ മത്സരത്തിൽ ഒരു ബൗണ്ടറി തടയാൻ ശ്രമിക്കവെ ആണ് രാഹുലിന്റെ കാലിന് പരിക്കേറ്റത്‌. ഹാം സ്ട്രിംഗ് ഇഞ്ച്വറി ആണ്‌. ശക്തമായ വേദന ആയത് കൊണ്ട് ഉടൻ തന്നെ രാഹുൽ കളം വിട്ടു. ഇന്ന് ഇനി താരം കളിക്കുന്നത് സംശയമാണ്.

രാഹുൽ 23 05 01 19 59 03 151

കെ എൽ രാഹുലിന് പകരം ക്രുണാൽ പാണ്ഡ്യ ക്യാപ്റ്റൻസി ഏറ്റെടുത്തു. രാഹുലിന്റെ പരിക്ക് എത്ര സാരമുള്ളതാണെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമെ വ്യക്തമാകൂ. കുറച്ച് മത്സരങ്ങൾ രാഹുലിന് നഷ്ടമാകും എന്നാണ് പ്രാഥമിക സൂചനകൾ.