ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ തന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് കരിയറിൽ ഇന്നലെ 4,000 റൺസ് എന്ന നാഴികകല്ല് പിന്നിട്ടു.
105 ഇന്നിംഗ്‌സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച് രാഹുൽ ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 4000 റൺസിൽ എത്തുന്ന താരമായും മാറി. ക്രിസ് ഗെയിലിന്റെ (112 ഇന്നിംഗ്‌സ്) റെക്കോർഡ് ആണ് രാഹുൽ മറികടന്നത്. ഡേവിഡ് വാർണർ (114 ഇന്നിംഗ്‌സ്), വിരാട് കോഹ്‌ലി (128 ഇന്നിംഗ്‌സ്), എബി ഡിവില്ലിയേഴ്‌സ് (131 ഇന്നിംഗ്‌സ്) എന്നിവരും രാഹുലിന്റെ പിറകിലായി.
പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനിടെയാണ് രാഹുൽ ഈ നേട്ടത്തിൽ എത്തിയത്. 56 പന്തിൽ എട്ട് ഫോറും ഒരു സിക്‌സും സഹിതം 74 റൺസാണ് താരം ഇനെ നേടിയത്. ഐ പി എല്ലിൽ ഇതുവരെ പഞ്ചാബ് കിംഗ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സൺറൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നിവരെ പ്രതിനിധീകരിച്ച രാഹുൽ 114 മത്സര ഐപിഎൽ കരിയറിൽ, 47.02 ശരാശരിയിലും 135.16 സ്‌ട്രൈക്ക് റേറ്റിലും 4,044 റൺസ് നേടിയിട്ടുണ്ട്. തന്റെ ഐപിഎൽ കരിയറിൽ നാല് സെഞ്ച്വറികളും 32 അർധസെഞ്ചുറികളും അദ്ദേഹം നേടി.