തുടർച്ചായി താരങ്ങളെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. ഐപിഎൽ മെഗാലേലതിൽ
രാജസ്ഥാനോട് മുട്ടി അഭിജിത്ത് തോമറിനെ കൊൽക്കത്ത നേടി. 40 ലക്ഷത്തിനാണ് തോമറിനെ കൊൽക്കത്ത ടീമിലെത്തിച്ചത്. 35 ലക്ഷം വരെ രാജസ്ഥാൻ റോയൽസ് താരത്തിനായി വിളിച്ചിരുന്നു. അടിസ്ഥാനവിലക്ക് മറ്റ് മൂന്ന് താരങ്ങളെയും കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിലെത്തിച്ചു. 20 ലക്ഷത്തിന് ബാബ ഇന്ദ്രജിത്ത്, 50ലക്ഷത്തിന് ചമിക കരുണരത്നെ, 20 ലക്ഷത്തിന് പ്രതം സിംഗ് എന്നിവരെയാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിനായി ലേലത്തിൽ നേടിയത്.
Download the Fanport app now!