ഇന്നിംഗ്സിന്റെ അവസാന പന്തില്‍ പുറത്തായെങ്കിലും കിംഗ് കോഹ്ലിയുടെ ശതകത്തിന്റെ ബലത്തില്‍ 213 റണ്‍സിലേക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എത്തിച്ച് വിരാട് കോഹ്ലി. 58 പന്തില്‍ 9 ഫോറും 4 സിക്സും സഹിതം 100 റണ്‍സ് നേടിയാണ് വിരോട് കോഹ്ലി പുറത്തായത്. 11 റണ്‍സ് നേടിയ പാര്‍ത്ഥിവ് പട്ടേലിനെ സുനില്‍ നരൈന് പുത്താക്കിയപ്പോള് വണ്‍ ഡൗണായി സ്ഥാനക്കയറ്റം കിട്ടിയ അക്ഷ്ദീപ് നാഥിനെയും ബാംഗ്ലൂരിനു വേഗത്തില്‍ നഷ്ടമായി.
എന്നാല്‍ വിരാട് കോഹ്ലിയും മോയിന്‍ അലിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടുകെട്ട് പുറത്തെടുത്തതോടെ കൊല്‍ക്കത്ത ബൗളര്‍മാരെ തച്ചുടയ്ക്കുകയായിരുന്നു. 28 പന്തില്‍ നിന്ന് 5 ഫോറും 6 സിക്സും നേടിയ മോയിന്‍ അലിയാണ് വിരാട് കോഹ്ലിയെ വെല്ലുന്ന സ്ട്രൈക്ക് റേറ്റോടു കൂടി ബാറ്റ് വീശിയത്.
കുല്‍ദീപ് യാദവ് മോയിനിനെ പുറത്താക്കിയ ശേഷം വിരാട് കോഹ്ലി അടിച്ച് തകര്‍ത്തപ്പോള്‍ അവസാന നാലോവറില്‍ നിന്ന് ബാംഗ്ലൂര്‍ 64 റണ്‍സാണ് നേടിയത്. കുല്‍ദീപ് യാദവിനാണ് കണക്കറ്റ് പ്രഹരം ലഭിച്ചത്. 4 ഓവറില്‍ 59 റണ്‍സാണ് കുല്‍ദീപ് വഴങ്ങിയത്. അതേ സമയം ആന്‍ഡ്രേ റസ്സല്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു. തന്റെ ഒരു വിക്കറ്റിനായി മൂന്നോവറില്‍ നിന്ന് റസ്സല്‍ വെറും 17 റണ്‍സ് മാത്രമാണ് വഴങ്ങിയത്.