വിരാട് കോഹ്ലി ഒരു പുതിയ ചരിത്രം കുറിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) 8,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റർ എന്ന റെക്കോർഡ് കോഹ്ലി സ്വന്തമാക്കി. ഇന്ന് രാജസ്ഥാൻ റോയൽസിന് എതിരെ 29 റൺസിൽ എത്തിയതോടെ ആണ് കോഹ്ലി 8000 ഐ പി എൽ റൺസിൽ എത്തിയത്.
കോഹ്ലി 252 മത്സരങ്ങളിൽ നിന്ന് എട്ട് സെഞ്ചുറികളും 55 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 38.69 ശരാശരിയിൽ ആണ് 8000 റൺസിൽ എത്തിയത്. ഇന്നത്തെ ഇന്നിംഗ്സോടെ കോഹ്ലി ഈ സീസൺ ഐ പി എല്ലിൽ 700 റൺസിലും എത്തി.
ആർസിബിക്ക് വേണ്ടി 35 കാരനായ താരം ആകെ 266 മത്സരങ്ങളിൽ നിന്ന് 38.68 ശരാശരിയിൽ 8,395 റൺസ് നേടിയിട്ടുണ്ട്.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ കോഹ്‌ലി തൻ്റെ എതിരാളികളേക്കാൾ വളരെ മുന്നിലാണ്. പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) ക്യാപ്റ്റൻ ശിഖർ ധവാൻ 6769, മുംബൈ ഇന്ത്യൻസ് (എംഐ) ഓപ്പണർ രോഹിത് ശർമ (6,628 റൺസ്), ഡൽഹി ക്യാപിറ്റൽസ് (ഡിസി) ഓപ്പണർ ഡേവിഡ് വാർണർ (6,565 റൺസ്) എന്നിവർ ആണ് കോഹ്ലിക്ക് ലിന്നിൽ ഉള്ളത്.