കിരീടം ഡെൽഹി ക്യാപിറ്റൽസ് കൊണ്ടുപോകും എന്ന് കാലിസ്

Newsroom

ഈ ഐപിഎൽ സീസണിൽ കിരീടം ഡൽഹി ക്യാപിറ്റൽസ് വിജയിക്കും എന്ന പ്രവചനവുമായി മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്ക് കാലിസ്. ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ ആകും അവർ നേരിടുക എന്നും അദ്ദേഹം പ്രവചിച്ചു.

കാലിസ് 23 03 30 22 16 15 798

DC അവരുടെ ചരിത്രത്തിൽ ഇതുവരെ ഐ‌പി‌എൽ കിരീടം നേടാത്ത ടീമുകളിലൊന്നാണ്. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി എഎൻഐയോട് സംസാരിക്കുക ആയിരുന്നു കാലിസ്.

“ഐ‌പി‌എൽ പ്ലേഓഫിൽ ഏതൊക്കെ ടീമുകൾ എത്തുമെന്ന് പ്രവചിക്കാൻ എപ്പോഴും ബുദ്ധിമുട്ടാണ്, കാരണം ടീമുകൾ ഒന്നിനൊന്ന് മെച്ചമാണ്. എന്നാൽ ഈ വർഷം കിരീട പോരാട്ടം മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടക്കുമെന്ന് എനിക്ക് തോന്നുന്നു, ഫൈനലിൽ മുംബൈയെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് കിരീടം എടുക്കും.” കാലിസ് പറഞ്ഞു.