വര്‍ഷങ്ങളായി ഐപിഎൽ കളിക്കുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് ഗുണം ചെയ്യും – കാഗിസോ റബാഡ

Sports Correspondent

ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ മികവ് പുലര്‍ത്താനാകുമെന്ന് പറഞ്ഞ് കാഗിസോ റബാഡ. ഐപിഎലില്‍ വര്‍ഷങ്ങളായി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കളിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ഈ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധമുള്ളവരാണ് ടീമിലെ അംഗങ്ങളെന്നും കാഗിസ് റബാഡ വ്യക്തമാക്കി. ഇത് ടീമിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു എന്നും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കൂട്ടിചേര്‍ത്തു.

ലോകകപ്പ് നടക്കുന്ന ഒരു വിധം എല്ലാ ഗ്രൗണ്ടുകളിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കളിച്ചിട്ടുണ്ട്. അത് തീര്‍ച്ചയായും ടീമിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും കാഗിസോ റബാഡ പറഞ്ഞു.