രാജസ്ഥാന് തിരിച്ചടി!!! ജോസ് ബട്‍ലര്‍ ഒരാഴ്ചത്തേക്കില്ല

Sports Correspondent

രാജസ്ഥാന്‍ റോയൽസ് താരം ജോസ് ബട്‍ലര്‍ ഒരാഴ്ചത്തേക്ക് രാജസ്ഥാന് വേണ്ടി കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് പുറത്ത് വരുന്നത് ശരിയാണെങ്കിൽ താരം നാളെ ഡൽഹിയ്ക്കെതിരെയുള്ള മത്സരത്തിലും 12ാം തീയ്യതി ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിലും കളിക്കില്ലെന്നാണ് അറിയുന്നത്.

പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ ഒരു ക്യാച്ച് പൂര്‍ത്തിയാക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് കൈയ്ക്ക് സ്റ്റിച്ച് ഇടേണ്ടി വന്നതിനാൽ താരം ഓപ്പണിംഗിന് ഇറങ്ങിയിരുന്നില്ല.