ജിതേഷ് ശര്‍മ്മയ്ക്ക് 11 കോടി, താരം ആര്‍സിബിയിലേക്ക്

Sports Correspondent

ഐപിഎലില്‍ 2025 സീസണിൽ ആര്‍സിബി നിരയിൽ കളിയ്ക്കാനായി ജിതേഷ് ശര്‍മ്മ. താരത്തിനെ 11 കോടി രൂപയ്ക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. 7 കോടിയ്ക്ക് ജിതേഷ് ശര്‍മ്മയെ ആര്‍സിബി സ്വന്തമാക്കിയപ്പോള്‍ RTM ഉപാധി ഉപയോഗിക്കുവാന്‍ പഞ്ചാബ് എത്തുകയായിരുന്നു. എന്നാൽ ആര്‍സിബി മുന്നോട്ട് വെച്ച് 11 കോടി നൽകുവാന്‍ ടീം തയ്യാറാകാതെ വന്നപ്പോള്‍ താരം ആര്‍സിബി നിരയിലേക്ക് എത്തി.

Jitheshsharma

ചെന്നൈയാണ് ലേലം തുടങ്ങിവെച്ചത്. ഒപ്പം തന്നെ ലക്നൗവും രംഗത്തെത്തി. എന്നാൽ ലേലത്തുക 3.4 കോടിയായപ്പോള്‍ ചെന്നൈ പിന്മാറി പകരം ഡൽഹി ക്യാപിറ്റൽസ് രംഗത്തെത്തി. 4.40 കോടിയായപ്പോള്‍ ലക്നൗ ലേലത്തിൽ നിന്ന് പിന്മാറി.

ഈ അവസരത്തിൽ ആര്‍സിബി ഡൽഹിയുമായി ലേലയുദ്ധത്തിനായി രംഗത്തെത്തി.