ഐപിഎൽ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിനുള്ള ക്യാപ്റ്റനായി ജിതേഷ് ശർമ്മയെ പഞ്ചാബ് കിംഗ്‌സ് ശനിയാഴ്ച പ്രഖ്യാപിച്ചു. അവസാന മത്സരങ്ങളിലെ പഞ്ചാബിന്റെ ക്യാപ്റ്റൻ ആയിരുന്ന സാം കറൻ ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു. ക്യാപ്റ്റൻ ശിഖർ ധവാൻ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുമില്ല. അതാണ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയിലേക്ക് ക്യാപ്റ്റൻസി എത്തിച്ചത്.

ഞായറാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ആണ് പഞ്ചാബ് നേരിടേണ്ടത്. പ്ലേ ഓഫ് സാധ്യതകൾ എല്ലാം നേരത്തെ തന്നെ അവസാനിച്ചതിനാൽ പഞ്ചാബിന് ഈ മത്സരം തോറ്റാലും പ്രശ്നങ്ങൾ ഒന്നുമില്ല. വിദേശ താരങ്ങളായി റിലെ റുസോയും നഥാൻ എലിസും മാത്രമെ നാളെ പഞ്ചാബിനൊപ്പം ഉണ്ടാകൂ














