മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർദ്ധനെ ഐപിഎൽ 2025 ന് മുന്നോടിയായി മുംബൈ ഇന്ത്യൻസിൻ്റെ മുഖ്യ പരിശീലകനായി വീണ്ടും നിയമിക്കപ്പെട്ടു. മാർക്ക് ബൗച്ചറിന് പകരക്കാരനായാണ് ജയവർധനെ ചുമതലയേൽക്കുന്നത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് ഐപിഎലിൽ അവസാന സ്ഥാനത്ത് ആയിരുന്നു മുംബൈ ഫിനിഷ് ചെയ്തത്.

ജയവർധനെ മുമ്പ് 2017 മുതൽ 2022 വരെ മുംബൈയുടെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരെ മൂന്ന് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ചു.
“MI-യുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമാണ്… ഞാൻ ആവേശകരമായ ഒരു വെല്ലുവിളിയാണ് കാത്തിരിക്കുന്നത്” ജയവർധനെ പറഞ്ഞു.