സഞ്ജുവിനൊപ്പം കളിക്കുവാന്‍ ജേസൺ ഹോള്‍ഡര്‍, 5.75 കോടിയ്ക്ക് താരത്തെ സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്

Sports Correspondent

വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസൺ ഹോള്‍ഡറെ സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്. 2 കോടി അടിസ്ഥാനവിലയുള്ള താരത്തെ 5.75 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ആദ്യം മുതൽ താരത്തിനായി പരിശ്രമിച്ച ചെന്നൈയിൽ നിന്നാണ് രാജസ്ഥാന്‍ ഹോള്‍ഡറെ ടീമിലെത്തിച്ചത്.

2020, 21 സീസണുകള്‍ സൺറൈസേഴ്സിന് വേണ്ടി കളിച്ച താരം 2022ൽ ലക്നൗ സൂപ്പര്‍ ജയന്റ്സ് നിരയിലാണ് കളിച്ചത്. 8.75 കോടി രൂപയായിരുന്നു ആ സീസണിൽ താരത്തിന്റെ വില.