എൻഗിഡിക്ക് പകരം ഒരു ഗംഭീര താരത്തെ കൊണ്ടു വന്ന് ഡെൽഹി ക്യാപിറ്റൽസ്

Newsroom

പേസർ ലുങ്കി എൻഗിഡിയുടെ പകരക്കാരനായി ജേക്ക് ഫ്രേസർ-മക്ഗുർക്കിനെ ഡെൽഹി ക്യാപിറ്റല ടീമിലേക്ക് എത്തിച്ചു. ഓസ്ട്രേലിയൻ യുവതാരം ആക്രമിച്ചു കളിക്കുന്ന താരമാണ്. ബിബിഎല്ലിലും ILT20യിലും അവസരം കിട്ടിയപ്പോൾ മികച്ച പ്രകടനങ്ങൾ ഫ്രേസർ മക്ഗുർക് നടത്തിയിട്ടുണ്ട്. പരിക്ക് കാരണം എൻഗിഡി വരാനിരിക്കുന്ന സീസണിൽ പങ്കെടുക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്.

എൻഗിഡി 24 03 15 12 39 20 615

ഐഎൽടി20യിൽ ഡിസിയുടെ ഫ്രാഞ്ചൈസിയായ ദുബായ് ക്യാപിറ്റൽസിനെ ഫ്രേസർ മക്ഗുർക്ക് പ്രതിനിധീകരിച്ചിട്ടുണ്ട്. ILT20-ൽ, ക്യാപിറ്റൽസിനായി മൂന്ന് മത്സരങ്ങൾ കളിച്ച താരം ആകെ 109 റൺസ് നേടിയിരുന്നു. 213.72 ആണ് സ്ട്രേക്ക് റേറ്റ്.

ജേക്ക് ഫ്രേസർ-മക്‌ഗുർക്ക് ഓസ്‌ട്രേലിയയ്‌ക്കായി 2 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ നൽകിയാണ് താരത്തെ ഡിസി സ്വന്തമാക്കുന്നത്.