ജൈസ്വാള്‍ എന്താഗ്രഹിക്കുന്നുവോ അത് നടത്താന്‍ കഴിയുന്ന തരത്തിലുള്ള ദിവസമായിരുന്നു ഇത് – നീതീഷ് റാണ

Sports Correspondent

Updated on:

യശസ്വി ജൈസ്വാളിന്റെ തന്റെ ടീമിനെതിരെയുള്ള പ്രകടനത്തെ പ്രശംസിക്കേണ്ടത് തന്നെയാണെന്ന് പറഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ നിതീഷ് റാണ. താരം എന്ത് ചെയ്യണമെന്ന് കരുതുന്നോ അത് നടത്താവുന്ന ഒരു ദിവസമായിരുന്നു ഇന്നലെ എന്നും നിതീഷ് റാണ വ്യക്തമാക്കി.

പിച്ച് ഒരു 180 റൺസ് വിക്കറ്റായിരുന്നുവെന്നും ടോസിന്റെ സമയത്ത് താന്‍ അത് പറഞ്ഞതാണെങ്കിലും തന്റെ ബാറ്റ്സ്മാന്മാര്‍ക്ക് അത് നേടുവാനായില്ലെന്നും നിതീഷ് റാണ വ്യക്തമാക്കി.